ഇംഗ്ളണ്ടിനെതിരായ മൂന്നാം മത്സരത്തിന്റെ മാച്ച് ഫീസ് കേരളത്തിന് നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഒരു കോടിയോ അതിനു മുകളിലോ ആണ് മാച്ച് ഫീ ആയി ഒരു ടീമിന് ലഭിക്കുക. ഒരു ടെസ്റ്റ് മത്സരത്തിന് ടീമിലുള്ള താരങ്ങൾക്ക് 15 ലക്ഷവും റിസേർവ് താരങ്ങൾക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുന്നത്. കേരളത്തിന്റെ നിലവിലെ സാഹചര്യം ദയനീയമാണെന്നും തങ്ങളെകൊണ്ട് ആകുന്ന സഹായം ചെയുമെന്നുമാണ് കോഹ്ലി ഇംഗ്ലണ്ടിൽ വെച്ച് പറഞ്ഞത്. മികച്ച സ്വീകാര്യതയായിരുന്നു കോഹ്‌ലിയുടെ ഈ പ്രസ്താവനയ്ക്ക് ലഭിച്ചത്. വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി ബിസിസിഐയും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.കോഹ്‌ലിയുടെ തീരുമാനത്ത സ്വാഗതം ചെയ്തു മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ നന്ദി അറിയിച്ചിട്ടുണ്ട്. 203 റൺസ് നേടിയനാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചത്.
ഇതുവരെ കണ്ടതിൽവെച്ച് ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഒരു പ്രളയമാണ് കേരളത്തിലേതെന്ന് നാസ. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങള്‍ നാസ പുറത്തു വിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം ചെങ്ങന്നൂരിലാണ് ആദ്യം എത്തുക.